Tuesday, January 12, 2010

എന്റെ ഗ്രാമം - Edathanattukara

എന്റെ മനസ്സ്, എന്‍റെ കൊച്ചുഗ്രാമത്തിലെ ഒരു കിളിവാതലിലൂടെ ഞാന്‍ തുറന്നു വെക്കുന്നു, ഈ ബ്ലോഗുകളില്‍......പലതും കണ്ടും കേട്ടും. ജീവിക്കുന്ന ഒരു പാവം പ്രവാസി മലയാളി. എഴുതാനൊന്നുമറിയില്ല, മലയാളം നാലാം ക്ലാസ്സുവരെ ഉള്ള ബിരുദമേ എനിക്കുള്ളൂ. പിന്നെ കുറേ പലതും പഠിച്ചു തരക്കേടില്ലാതെ വളര്‍ന്നു.. എന്നാലും എന്തെങ്കിലും കുറിക്കട്ടെ....

നല്ലതെന്നോ‍ ചീത്തയെന്നോ വേര്‍തിരിവില്ലതെ. ചെറുതും വലുതുമായ,എന്റെ നൊമ്പരങ്ങള്‍, സന്തോഷങ്ങള്‍, എന്തിനേറെ, ഇതില്‍ ശത്രുക്കളും ഉള്‍പ്പെടും. പിന്നെ മനുഷ്യഹൃദയമല്ലെ പ്രണയവും, നൈരാശ്യവും സ്നേഹവും, നഷ്ടങ്ങളും ഇല്ലാത്തതും അനുഭവിക്കാത്തതുമായ, മനസ്സ് എന്തു മനസ്സ്,..


എടത്തനാട്ടുകര എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുപാടു ഒരുപാടു ഓര്‍മ്മകള്‍ എല്ലാവര്‍ക്കും സമ്മാനിച്ച ഒരു കൊച്ചു ഗ്രാമമാണ്. എല്ലാവര്‍ക്കും അവരുടേ ജനിച്ച നാടും സംസാരിക്കുന്ന ഭാഷയും വിശ്യസിക്കുന്ന മതവും വലുതാക്കി മാത്രമേ പറയാറുള്ളൂ.
ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളും ദു:ഖങ്ങളും സമ്മാനിച്ച ഒത്തിരി നിമിഷങ്ങള്‍...അവക്കിടയില്‍ ജീവിതാവസാനം വരെ മനസ്സില്‍ കാത്തുസൂക്ഷിക്കുവാനും താലോലിക്കാനും കൊണ്ടുനടക്കുവാനുമായി ചില സംഭവങ്ങള്‍... നാളെയുടെ പ്രചോതനമായി നിലകൊള്ളുന്ന ആ കൊച്ചു നിമിഷങ്ങള്‍.... ആ ഓര്‍മകളുടെ കെട്ട്‌ അഴിച്ചാല്‍ ആദ്യം ഓടിയെത്തുന്ന എന്‍റെ സുന്ദരമായ ബാല്യം തന്നെയാണ്‌. കുട്ടിക്കാലത്ത് കേരളത്തിനു പുറത്തുനിന്നു മദ്യപ്രദേശില്‍ നിന്നും വന്ന സമയം പാളതൊപ്പി വെച്ച പണിക്കാരെ കണ്ടപ്പോള്‍ പോലീസ് ആണെന്ന് കരുതി പേടിച്ച് കരന്ഞ നാളുകള്‍ ....ഉണക്ക പൂള കട്ട് തിന്നു ചര്‍്ദിചച കഥകള്‍ ...പിച്ചവച്ച ആ എന്‍റെ കൊച്ചുഗ്രാമത്തിലെ മണ്‍വഴികളും... കളിച്ചുവളര്‍ന്ന തൊടിയും, വയലേലകളും... തൊടിയിലെ മാവും, അടര്‍ന്നുവീഴുന്ന കണ്ണിമാങ്ങയുടെ രുചിയും...

കൊച്ചു ഗ്രാമം കുരുത്തോലകള്‍ വഴിതീര്‍ത്ത തേനരുവികളും, സൂര്യനെ തൊഴും കതിര്‍തൂമ്പയും പൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ച പാടവരമ്പും പുന്ചപ്പാടം, മകര മാസത്തിലെ കുളിരും, കുംഭ മാസത്തിലെ ചൂടും കുളിര്‍ക്കാറ്റും, പൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങകളും, പുളിമരവും കൊഴിഞ്ഞു വീഴാറുള്ള പച്ച പുളിങ്ങയും, കവുങ്ങും തോപ്പിലെ പാളയും മണവും, തോട്ടിന്‍ വരമ്പിലെ കൈത്തപ്പൂവിന്റയൂം കവുങ്ങിന്‍ പൂകുല മണവും എങ്ങിനെ മറക്കും.. പാടത്തെ ചേറിന്റെ മണവും.... മകരമാസത്തെ കുളിര്ക്കാറ്റിനും വിശറിക്കും പകരം ഇന്ന് ..ഫാനും അതല്ലിന്കില്‍ എ സി ഉം കുളറും സ്ഥാനം പിടിച്ചിരിക്കുന്നു..
മാറ്റങ്ങള്‍ എപ്പോഴും അനിവാര്യമാണ്‌. കാലം കടന്നുപോയപ്പോള്‍ എണ്റ്റെ ഈ കൊച്ചു വയലോരഗ്രാമത്തിനും കുറച്ചു മാറ്റങ്ങള്‍ സംഭവിച്ചു... ഞങ്ങളുടെ ആ ഇടവഴി ഇപ്പോള്‍ റോഢ്‌ ആക്കിയിരിക്കുന്നു, ഞാവല്‍ പഴ മരവും , ചെള്ര പഴ മരവും , ചോര കോട്ട പഴ മരവും , പാണപഴവും,പോട്ടക്കാള് മരവും, ആഞ്ഞിളിപ്പഴ മരവും നിന്നിരുന്ന സ്ഥലം കോണ്‍ക്രീറ്റ് സൗധ്ങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നു .....

വെള്ളകുടവുമായ്‌ ഒരു കൂട്ടം ചേമ്പിന്നിലയും, മഴയൊടു കളിക്കാന്‍ വാഴകൂട്ടവും, ആകാശത്തോടു കഥപറയാന്‍ പാറകൂട്ടവും, മഴവില്ലിനെ വരവേല്‍ക്കാന്‍ കുന്നിന്‍ ചെരിവും, കാലങ്ങളറുത്തു മാറ്റിയ നാടന്‍ മാവിന്‍ കൊമ്പും, എന്തിനും സമ്പല്‍ സമൃദ്ധമീയെന്റെ ആ ഗ്രാമം.

പൂക്കാട്നചീരി പള്ളിയില്‍ മദ്രസയില്‍ പോയിരുന്ന കാലം .. കളില്‍ കൊമുള്ള കുത്തിയ ഓര്മ... പള്ളിക്കാട്ടിലെ മുള്ള് കുത്തിയാല്‍ വിഷമാണെന്ന് ആളുകള്‍‍ പറഞ്ഞു പേടിപ്പിച്ച കഥ... യാതീംഖാനയും അവിടത്തെ അന്തേവാസികളും ജീവിതത്തിലെ ഒഴിച്ച്‌ കൂടാനാവാത്ത ഓര്‍മകളാണ്

നേരം പുലര്‍ന്നാല്‍ രാവിലെ നടന്നു പോയിരുന്ന, വട്ടതൂരില്‍നിന്നും ഓട വെട്ടാന്‍ പോയിരുന്ന പറയാന്മാരും, മരം ഈര്‍ച്ച്ക്കാരും, മരംവെട്ടുകാരും, NSS Estate ലേക്ക് ചെമ്പ് തൂക്ക് പാത്രവും തൂകി പണിക്കു പോയിരുന്നവരും ഇല്ലാതായ്...
കോമുള്ള് കാടും, നെല്ലി കുന്നും , തേക്കിന്‍ തൊടി, നന്നാട്ടുപള്ളിയാലും, തോടെക്കാട്ടു കുന്നും തെക്കേ പാടവും, ചിരട്ടക്കുളവും, കഥകള്‍ക്കു കൊതി തീരാത്ത പീടികതിണ്ണയും ഓര്‍മ്മയില്‍ കൂടു തീര്‍ത്തൊരുപറ്റം സുഹൃത്ത്‌ കൂട്ടവും... joker ബീഡി, KMT ബീഡി..... ഒഴിച്ച്‌ കൂടാനാവാത്ത ഓര്‍മകളാണ്.
പുഴക്കടുവുകളായ ചാണാന്‍ കുണ്ടും, കണ്ണന്‍ കുണ്ടും,... ഞാറാഴ്ഹ്ചകളിലെ ചൂണ്ടല്‍ ഇടല്‍.. എങ്ങിനെ മറക്കും
വ്യാഴ്യ്ച അലനല്ലൂര്‍ ചന്തയും, ചന്ത കഴിഞ്ഞു തലച്ചുമാടായീ വന്നിരുന്ന ഉണക്ക മീന്‍ മോഇദീന്‍ കാക്കയും, വ്യാഴ്യ്ച മാറുന്ന അലനല്ലൂര്‍ PHAR സിനിമയും....
കോട്ടപള്ള വെള്ളിയാഴ്ച ചന്തയും, വേനല്‍ കാലങ്ങളിലെ മത പ്രസംഗങ്ങളും, വേനല്‍ കാലത്തെ ഗാനമേളകളും, നാടകങ്ങളും അവിടത്തെ കടല കച്ചവടക്കാരും, കുലാബി ക്കാരും, കാള പൂട്ടും… ആനമൈല്‍ ഒട്ടകം കളിക്കാരും, ബലൂണ്‍ കച്ചവടക്കാരും, .... പ്രൈസ് വലിക്കാര്‍.... വെളുത്ത പാല്‍ ഐസ്ക്രീം, സേമിയ ഐസ്ക്രീം.. റൌണ്ട് മിഠായി, പാരീസ്‌ മിഠായി, ഇഞ്ചി മിഠായി ബോംബെ മിഠായി...എല്ലാം നുണന്ജിരുന്ന കാലം...
അയ്യപ്പന്‍ കാവിലെ പൂരവും കച്ചവടക്കാരും, കരുവം കാവിലേക്കുള്ള പാന എഴുന്നളളല്‍ കാണാന്‍.. ആനയെ കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും ... കുട്ടിപ്പാലന്ടെ വെടി പൊട്ടിക്കല്‍ ... കരിമരുന്നു വാസന .... പറ്ക്കാള ക്കളി.... ഭാഗ്യ പരീക്ഷണം നടത്തുന്നവര കാണാം ചീടുകളി സംഘം ,ആനമൈല്‍ ഒട്ടകം കളിക്കാരും, പ്രൈസ് വലിക്കാര്‍, വള കച്ചവടക്കാരും, ബലൂണ്‍ കച്ചവടക്കാരും, ഹലുവ കച്ചവടക്കാരും, സ്പെഷ്യല്‍ ചായക്കടകളും പൂവിളിയുണര്‍ത്തുന്ന ആഘോഷ ങ്ങള്‍... കള്ള്കുടിച്ചു പൂസയീ റോട്ടില്‍ കിടക്കുന്ന വില്ലന്മാരും...വല്യ ഗമയോടെ നടുന്നു നീങ്ങുന്ന പോലീസ് കാരും.. അവരോടു പരിചയം പുതുക്കുന്ന നാട്ടു പ്രമാണിമാരും... പിന്നെ എങ്ങും രണ്ടു ദിവസം ബാലൂനിന്റെയും പീപി വിളി ശബ്ദം ....
അന്നത്തെ ബട്ടന്‍സ്‌ പൊഴിഞ്ഞ ട്രൌസര്‍... ചാത്തനും, രാമനും, പശുക്കളും കാളകളും, ആടുകളും, ആട്ടിന്കുട്ടികളും, എരുമകള്‍, പോത്തുകള്‍, നാട്ടിലില്ല പകരം .. പ്ലാസ്റ്റിക്‌ കവറില്‍ മില്മ പശു ..വീടുമുറ്റ്ത്ത് രാവിലെ വരുന്നു ...
അന്നത്തെ കോട്ടി കളിയും, മട്ട കളിയും, ആഞ്ഞില്‍ പമ്പരo, കുട്ടിയും കോലും കളി, പമ്പരo കുത്തും ……. ചാവല്‍ വള്ളി കൊണ്ടുള്ള കൊത്തള് കെണിയും, കാട്ടു കോഴി കെണിയും ..... നാട്ടിലും കാട്ടിലും ഇല്ലാ...
കാലം വിത്തു വിതച്ച ഈ മാറ്റങ്ങള്‍ക്കിടയിലും പഴയ കാലത്തിണ്റ്റെ ഓര്‍മകളുണര്‍ത്തികൊണ്ട്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്യാതെ ഞങ്ങളുടെ ആ ചെറിയ പള്ളികൂടങ്ങള്‍ ഇന്നും അതുവഴിപോകുമ്പോള്‍ ആ പഴയ കാലത്തിണ്റ്റെ ഗന്ധമുണ്ട്‌, അവിടുത്തെ ക്ളാസ്മുറികളിലെ ബഹളത്തിണ്റ്റെ മാറ്റൊലികളുടെ മുഴക്കവും കാതിലെത്തും... സ്ലേറ്റ്‌ മായ്കാന്‍ ഉപയോഗിച്ച വെള്ളത്തണ്ടും ഇന്നും കാണുമ്പൊള്‍ പുഞ്ചിരിക്കുന്നു ....ആദ്യാക്ഷരം കുറിച്ച ഞങ്ങളുടെ ആ കൊച്ചു ഗ്രാമത്തിലെ AMLP സ്കൂളും കൃഷ്ണന്‍ മാഷും ചാക്കോ മാഷും , നാലുകണ്ടം സ്കൂളിലെ അച്യുതന്‍ മാഷും, ഉമ്മര്‍ മാഷും, കുഞ്ഞമ്മ ടീച്ചറും. നഷ്ടപെട്ട ബാല്യത്തിണ്റ്റെയും കൊച്ചു സൌഹ്ര്‍തങ്ങളുടെയും ഓര്‍മകളുടെ സ്മാരകമായി ഇന്നും ഞങ്ങളുടെ ആ സ്കൂള്‍ പുതിയ തലമുറകള്‍ക്ക്‌ പുത്തനറിവ്‌ പകര്‍ന്ന്‌ കൊടുക്കുന്നു.....
ആശുപത്രികളില്‍നിന്നും അന്നു ലഭിച്ചിരുന്നത്‌ മരുന്നുവെള്ളമായിരുന്നു, ഗുളികകള്‍ ഉണ്ടായിരുന്നില്ല. മരുന്നു വാങ്ങുന്നതിന്‌ കുപ്പികളുമായാണ്‌ ആശുപത്രികളിലും സ്വകാര്യ ഡോക്‌ടര്‍മാരുടെ ക്ലിനിക്കുകളിലും ആളുകള്‍ എത്തിയിരുന്നത്‌. ആയുര്‍വേദ വൈദ്യന്മാര്‍ രോഗത്തിന്‌ ചികിത്സിക്കാന്‍ നല്‍കിയിരുന്നത്‌ ഗുളികകളായിരുന്നു. ഇന്നത്തെ പോലെ കഷായവും കുഴമ്പും ആയുര്‍വേദ വൈദ്യന്മാര്‍ വിറ്റിരുന്നില്ല. കഷായകുറിപ്പടി വൈദ്യര്‍ എഴുതിത്തരും. അതിന്‌ ആവശ്യമായ പച്ച മരുന്ന്‌ ഓരോ വീടുകളുടെയും തൊടിയില്‍ നട്ടു വളര്‍ത്തിയിരിക്കും. വീടുകളില്‍ വളര്‍ത്താനാവാത്ത മരുന്നുകളെ അങ്ങാടി മരുന്ന്‌ എന്ന്‌ വിളിച്ചിരുന്നു. കഷായവും എണ്ണയും നെയ്യും കുഴമ്പുമെല്ലാം ആവശ്യത്തിനനുസരിച്ച്‌ ഓരോ വീടുകളിലും ഉണ്ടാക്കുകയായിരുന്നു പതിവ.്‌ (ഈ കാര്യങ്ങള്‍ പറഞ്ഞു കേട്ടതാണ്)
എത്ര എത്ര മനോഹരമായിരുന്നു ആ കൊച്ചു ഗ്രാമത്തില്‍ ഞങ്ങളുടെ ആ ബാല്യ കാലം.. ഓര്‍ത്തു ഓര്‍ത്തു മതി തീരാത്ത ഓര്‍മ്മകള്‍ ....
കബിം, കത്തും അന്ജക്കാരനും, പോസ്റ്റുമാന്‍ ഇല്ലാത്തക്കാലം കുഞ്ഞിരാമനും രജിസ്റ്റര്‍ കത്തും, മണിഓറ്ഡര്‍ ഇല്ലാത്തക്കാലം... പകരം ടെലിമണിയൊ....കുഴല്‍ പണമോ സ്ഥാനം പിടിച്ചിരിക്കുന്നു... രാത്രി പൂസായീ പാട്ട് പാടിയുരുന്ന ചക്കിയും, കുപ്പനും,കുഞ്ഞക്കാനും ഇല്ലതായീ...

അതുപോലെ തന്നെ പാടത്തു ഉഴുതിരുന്ന കാളകള്‍ അപ്രത്യക്ഷമായിരിക്കുന്നു പകരം ട്രാക്ടറുകള്‍ അവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിരികുന്നു.. ഇങ്ങിനെയുള്ള ചെറിയ ചെറിയ വലിയ വലിയ മാറ്റങ്ങള്‍. ഓര്‍മകളുടെ ആഴങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്നു നഷ്ടപെട്ട ആ കാലത്തെ കുറിച്ചുള്ള നൊമ്പരങ്ങല്‍ മാത്രം ബാക്കി... ലോകത്തെവിടെയും മണിക്കൂറുകള്‍ക്കുളളില്‍ ഇന്നു പറന്നെത്താനാകുന്നു.എന്നാല്‍ ഈ വലിയ പറക്കലുകള്‍ക്കിടയിലും നമുക്ക് അനുദിനം നഷ്ട്പ്പെടുന്നതാണ് നമ്മുടെ ഗ്രാമങ്ങള്‍ . എന്തിനും സാക്ഷിയായി.. ഒരു ജന്മം വീണ്ടും ബാക്കി....!!!
ഗ്രാമജിവിതം ആകെ മാറി മറിഞ്ഞിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയുടെ തണലിലായിരുന്നു അന്നത്തെ ഗ്രാമ ജീവിതം. ഓരോ ഗ്രാമത്തിലും വിവിധ തൊഴില്‍ ചെയ്യുന്ന കുടുംബങ്ങളുണ്ടായിരുന്നു. കുലത്തൊഴില്‍ എന്ന പേരിലായിരുന്നു ഈ തൊഴിലുകള്‍ അറിഞ്ഞിരുന്നത്‌.
ഇന്ന് എല്ലാം സീരിയല്‍ ആയീ , സിനിമ ആയീ കവിതകളായീ അതല്ല്ലന്കില്‍ കഥകളായി നമ്മുടെ ഓര്‍മ്മകളേ തട്ടി ഉണര്‍ത്തുന്നു .. എല്ലാം ഇന്നും ജോലിക്കിടയില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ടെസ്ക്ടോപില്‍ അല്ലങ്കില്‍ screen saver അല്ലങ്കില്‍ ടെലിവിഷനു മുന്‍പിലും ആയോ ദിവസവും ആസ്യദിക്കും...... ഓണ സദൃക്ക് പ്ലാസ്റ്റിക്ള ഇലയും ഓണപ്പൂക്കാര്‍ക്ക് പ്ലാസ്റ്റിക്‌ പൂവും........ മുല്ലപ്പൂവിനും പനനീര്‍പ്പൂവിനും പകരം പ്ലാസ്റ്റിക്‌ പ്പൂവ് സ്ഥലം പിടിച്ചിരിക്കുന്നു.... കൊഴിഞ്ഞ മുടിക്ക് Gulf Gate ...നരച്ച മുടിക്ക് Black Henna അതല്ലങ്കില്‍ Godarej അതല്ലങ്കില്‍ Peacock നിറം പകരുന്നു നീളമുള്ള പെണ്‍മുടിക്ക് കൃത്രിമ മുടി, മുഖ്ത്തിനു ചുണ്ടിനും കൃത്രിമ നിറവും ... അങ്ങിനെ മനസും ഹൃദയവും മനുഷ്വനും കൃത്രിമം... പ്ലാസ്റ്റിക്‌ പോലെ ... എല്ലാം കൃത്രിമം...പണത്തിനു വേണ്ടി എന്തും ചെയ്യുന്നു.....

ഇന്ന് ഗള്‍ഫ്‌ പ്രവാസിക്ക് എല്ലാം മണല്‍ വിരിച്ച നഗരത്തിലെ ജീവിതത്തില്‍ ലയിച്ചു തീരുന്നു ... സമയമില്ലാ നമുക്കൊന്നിനും, തിരക്കുള്ളവരല്ലോ നമ്മള്‍...!സമയമില്ലാസ്വദിക്കാന്‍, പ്രകൃതി സൗദര്യം പോലും...!നഷടമാവുന്നൂ നമുക്കു,ഗ്രാമവും നാം വളര്‍ന്ന മണ്ണും..! സമയമില്ലോര്‍ക്കാന്‍, ആ ഗ്രാമത്തിന്‍ ഓര്‍മകള്‍ പോലും..! ഓടുന്നൂ നാം പുരോഗതി മാത്രം ലക്ഷ്യം..! അറിയുന്നില്ല നാംവിട്ടകലുന്ന നാട്ടിന്‍ പുറം..! നട്ടിന്‍ പുറം ഇപ്പൊള്‍ വെറും കഥകളില്‍ മാത്രം..!അണ്ണാനും, തത്തയും, തുമ്പിയും , പൂമ്പാറ്റകളും എല്ലാം ...കുറ്റിയും മുല്ലയും പിഞ്ചോമനകള്‍കന്യം..! ഓര്‍ക്കുവാന്‍ ബാല്യമില്ലപിഞ്ചോമനകള്‍ക്ക്‌..! നാലു ചുമരിന്‍ നിശബ്ദതയുടെ സുഹൃത്തായ്‌ മാറിടുന്നൂ അവര്‍..! നഗരത്തില്‍ നമ്മളപരിചിതര്‍ ഇന്റര്‍നെറ്റില്‍ നമ്മല്‍ പരിചിതര്‍..!അക്ഷരങ്ങള്‍ മാറിമറിയുന്നൂ വിരല്‍ തുമ്പിലൂടെ..! തുടരുന്നുയ്‌ ഈ യാത്ര..!നമ്മെ വളര്‍ത്തിയ ഗ്രാമത്തെ വിട്ട്‌..! ഹൃദ്യമാം ബാല്യകാലമൊര്‍ക്കതെ..!ആരെ തെടുന്നു നാമിപ്പൊഴും..!

എങ്ങും വിഷം, പുക തുപ്പുന്ന ഫക്ടറികല്‍; മാലിന്യകൂമ്പാരം; അംബര ചുംബികള്‍; തിരക്കെറിയ മനുഷ്യര്‍; വാഹനങ്ങള്‍; കാതടപിക്കുന്ന കോലാഹളം;അതിനിടയില്‍ നിലവിളി;രക്തത്തില്‍ പിടയുന്ന മനുഷ്യന്‍;പിന്നെ, ശവം....!!!!!!! പിന്നെ മോര്‍ച്ചറിയില്‍ നീണ്ട നിദ്ര .. സ്വാധീന മുള്ളവര്‍ക്ക് (വാസ്ത) വേഗം പുറത്തിറങ്ങാം..ശവം വേഗം നാട്ടിലെത്തും.. അല്ലാത്തവര്‍ മാസങ്ങള്‍ നീളുന്ന മോര്‍ച്ചറി നിദ്ര ... അതല്ലാത്തവര്‍ കുടവയറും, ഷുകരും, കൊളെസ്ട്രോലും, ബ്ലഡ്‌ പ്രെഷരും അതല്ലങ്കില്‍ കിഡ്നിയില്ലാതെ, ഹാര്‍ട്ട്‌ ഇല്ലാതെ നാട്ടിലേക്ക് തിരിക്കുന്നു ...നാട്ടില്‍ ചെന്നാല്‍ ഇവനെ പഴയ പ്രവാസി എന്ന ഓമന പ്പേരോടെ അറിയപ്പെടുന്നു അതല്ലാത്തവര്‍ പിന്നെ കഷ്ണടിയും, നരച്ച മുടിയും വെറും കയ്യോടെയ്‌ നാട്ടിലേക്കു മടങ്ങുന്നു...സമ്പാദിച്ചു മടങ്ങുന്നവര്‍ അഞ്ചു ശടമനം എന്നാണ് സര്‍ക്കാര്‍ കണക്കു റിയാലിന്റെയ് , ദിര്‍ഹമിന്റെ അതന്കില്‍ ഡോളറിന്റെ മറവില്‍ മറഞ്ഞു പോകുന്നു ...

ഇനിയും ആ നാളുകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമോ.... അതല്ലങ്കില്‍ ആ നാളുകള്‍ നമ്മുടെ വരും തലമുറയ്ക്ക് ആസ്വദിക്കാനാകുമഒക്കനകുമോ....

കാലമേ നിനക്കു തിരികെപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍....!!! നഷ്‌ട്ടപ്പെട്ട ബാല്യത്തെ തിരികെ ലഭിച്ചിരുന്നെങ്കില്‍....!!! ഗ്രാമത്തിന്റെ തുടിക്കന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന
എന്തും മനസിന്റെ മണിച്ചെപ്പില്‍ മായാതെ കിടക്കട്ടെ ....

എന്തിനോ തിരയുന്ന മനസും, ആ താളത്തിനൊഴുകുന്ന നമ്മളും, ഈ യാത്ര എവിടെക്കു..? അതില്‍ പരിജയപെടുന്ന ചിലര്‍ എത്ര കമ്പനികള്‍ ... എത്ര രാജ്യക്കാര്‍, എത്ര ഭാഷക്കാര്‍, എത്ര ജാതിക്കാര്‍..ഇനി എത്ര? ശ്രമിചിട്ടും മറക്കാന്‍ കഴിയാത്ത മുഖങ്ങള്‍..!!! അതിനിടയില്‍.. ഓടിയൊളിക്കുന്ന ചില മുഖങ്ങളും...!! ജീവിതന്റെ യാത്രയില്‍ എത്ര മുഖങ്ങള്‍ കണ്ടു ... എത്ര മുഖങ്ങള്‍ പൊഴിഞ്ഞു പോയീ.... ഇനി എത്ര കാണാനിരിക്കുന്നു......അതിനിടയില്‍ മധുരിക്കുന്നതും ചുട്ടു പൊള്ളിക്കുന്നതുമായ പലയൊര്‍മ്മകള്‍, ജീവിതത്തിന്റെ ആ യാത്ര നമ്മെളെ ഒരോ നാഴികകല്ലും താണ്ടി നയിക്കുന്നു, എന്നിട്ടും നാം ചോതിക്കുന്നു.. ഇനിയും ബാക്കിയുണ്ടോ.???
കല്ലാശാരിക്ക്‌ കല്ലു പണിയും, മൂശാരിക്ക്‌ വാര്‍പ്പു പണിയും, തട്ടാനു പൊന്നു പണിയും, ആശാരിക്ക്‌ മരപ്പണിയും, കൊല്ലന്‌ ഇരുമ്പു പണിയും, വേലനും പരവനും തെങ്ങു കയറ്റവും, അവരുടെ ഭാര്യമാര്‍ക്ക്‌ അലക്കും, പുലയര്‍ക്കും പറയര്‍ക്കും കൃഷിപ്പണിയും, ക്ഷുരകന്‌ തലമുടിവെട്ടു മായിരുന്നു കുലത്തൊഴില്‍. ഈ കുലത്തൊഴിലുകളില്‍ അവര്‍ക്ക്‌ അഭിമാനവുമുണ്ടായിരുന്നു. മറ്റുള്ളവര്‍ അന്യ കുലതൊഴിലുകള്‍ പഠിക്കുക വളരെ അപൂര്‍വമായിരുന്നു. അന്ന്‌ പഠിക്കുക എന്നതിനര്‍ത്ഥം കുലത്തൊഴിലുകള്‍ പഠിക്കുക എന്നതായിരുന്നു.കുലത്തൊഴിലുകളുടെ ഭിത്തി ഭേദിച്ച്‌ ആദ്യം എത്തിയത്‌ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു എന്നു തോന്നുന്നു. കുലത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ വളരെ അപൂര്‍വമായേ കൃഷിപ്പണി ചെയ്‌തിരുന്നുള്ളൂ. അന്യ ഗ്രാമങ്ങളില്‍നിന്നും കൃഷിപ്പണിക്കായി ധാരാളം കാര്‍ഷിക തൊഴിലാളികള്‍ പിന്നീട്‌ എത്തുകയുണ്ടായി. അവര്‍ക്ക്‌ മൂന്നു നേരത്തെ ഭക്ഷണവും മുറുക്കാനും (വെറ്റില, പാക്ക്‌, ചുണ്ണാമ്പ്‌, പുകയില) കൃഷിക്കാര്‍ കൊടുത്തിരുന്നു. കൊല്ലനും തട്ടാനും അവരവരുടെ വീടുകളായിരുന്നു പണിസ്ഥലം. സ്‌കൂള്‍ വിദ്യാഭ്യാസം പ്രൈമറി സ്‌കൂള്‍ തലം വരെ കഴിഞ്ഞാല്‍ പലരും കുലത്തൊഴിലിലേക്ക്‌ മടങ്ങി പോകുകയായിരുന്നു പതിവ്‌.സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത്‌ സ്വകാര്യ ഏജന്‍സികള്‍ നടത്തിയ സേവനത്തെക്കുറിച്ച്‌ പലപ്പോഴും അവര്‍ അതിര്‍ കടന്നഅവകാശം പുറപ്പെടുവിക്കാറുണ്ട്‌.
മലഞ്ചരക്ക്‌ കച്ചവടമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്‌. കുരുമുളക്‌, ചുക്ക്‌, ,,,,,, മുതലായ മലഞ്ചരക്കുകള്‍ ശേഖരിച്ച്‌ ചന്തയില്‍ കൊണ്ടുപോകുക പതിവായിരുന്നു. തേങ്ങാക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു.
ഗ്രാമവാസികള്‍ ഒരു വര്‍ഷത്തേക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ ചന്തയില്‍ വെച്ചുവാണിഭക്കാരില്‍നിന്നും ക്ഷേത്ര ഉത്സവ സ്ഥലങ്ങളിലെ വെച്ചുവാണിഭക്കാരില്‍നിന്നുമാണ്‌ വാങ്ങിക്കൂട്ടിയിരുന്നത്‌. മതപരമായ ആചാരമായിരുന്നു ക്ഷേത്രോത്സവങ്ങളും മത പ്രസംഗങ്ങളും എങ്കിലും അതിനോടനുബന്ധിച്ചു നടക്കുന്ന കച്ചവടമായിരുന്നു പ്രധാനമായും ജനങ്ങളെ ആകര്‍ഷിച്ചിരുന്നത്‌. വേനല്‍ക്കാലത്ത്‌ ചട്ടി, കലം, തൂമ്പാ, വാക്കത്തി, തുണി, ഓട്ടു പാത്രങ്ങള്‍ മുതലായവ വിപണന രംഗത്തുണ്ട്‌. തലചുമട്ടില്‍ വിഭവങ്ങള്‍ വീടുകളില്‍ വിറ്റു നടക്കുന്നവരും അപൂര്‍വമായിട്ടുണ്ടായിരുന്നു. ``കസവു വില്‌ക്കാനുണ്ടോ``, ``കുട നന്നാക്കാനുണ്ടോ'' എന്നിങ്ങനെ വിളിച്ചു പറഞ്ഞുള്ള തൊഴില്‍ക്കാരും ധാരാളമായിരുന്നു.അക്കാലഘട്ടത്തിലെ പ്രധാന ``ആരോഗ്യ സംരക്ഷകര്‍'' നാട്ടു വൈദ്യന്മാര്‍ ആയിരുന്നു. കേരളത്തില്‍ ഇന്നു കുഗ്രാമങ്ങള്‍ ഉണ്ടോ? എന്നു ചോദിച്ചാല്‍ പല നെറ്റികളും ചുളിയും .ഇന്ന്‌ ആ ഗ്രാമവ്യവസ്ഥ പൂര്‍ണമായും മാറിയിരിക്കുന്നു. വിപണിയുടെ വിപുലീകരണവും, ഗതാഗത സംവിധാനത്തിന്റെ വളര്‍ച്ചയും, വാര്‍ത്താ വിതരണ ശൃംഖലയും സമൂഹത്തെ മാറ്റി മറിച്ചു. ഈ തലമുറയ്‌ക്ക്‌ ആ പൂര്‍വ ഗ്രാമ വ്യവസ്ഥയെക്കുറിച്ച്‌ ഒരറിവും ഇല്ല. ഗ്രാമ വ്യവസ്ഥയില്‍ മാത്രമല്ല കുടുംബ വ്യവസ്ഥയിലും വമ്പിച്ച മാറ്റമാണുണ്ടായത്‌. ഒന്നോ രണ്ടോ കുട്ടികള്‍ എന്ന ഗവണ്‍മെന്റിന്റെ മുദ്രാവാക്യം ആദ്യകാലത്ത്‌ പുച്ഛിച്ചു തള്ളിയിരുന്നവര്‍പോലും കൊച്ചുമക്കള്‍ ഒന്നോരണ്ടോ ആയി ചുരുങ്ങുന്നതുകണ്ട്‌ അത്ഭുതപ്പെടുകയാണ്‌. മതപരമായ വിലക്കുകള്‍ നിലനിന്നിട്ടും കുടുംബങ്ങളില്‍ അത്യപൂര്‍വമായി മാത്രമേ മൂന്നു കുട്ടികള്‍ ജനിക്കുന്നുള്ളൂ. 60 കൊല്ലംമുമ്പ്‌ മരിച്ച ഒരാള്‍ പുനര്‍ജീവിച്ചു വന്നാല്‍ ``റിപ്‌ വാന്‍ വിങ്കിളി''നെപ്പോലെ അത്ഭുതപ്പെട്ടുപോകും. ``മനവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം'' എന്ന്‌ പണ്ട്‌ പഠിച്ചിരുന്നത്‌ ഓര്‍ക്കുന്നു. ചന്ദ്രന്‍ ഇന്നു മിന്നുന്നില്ല എന്ന്‌ അറിയുമ്പോള്‍ അവര്‍ അത്ഭുതംകൂറും. രാജാവില്ലാത്ത ഒരു ഭരണത്തെക്കുറിച്ച്‌ ചിന്തിക്കാനാവാത്ത ഒരു തലമുറയിലാണ്‌ ബാല്യം കഴിച്ചുകൂട്ടിയത്‌. ഉത്തരവാദിത്വ ഭരണ പ്രക്ഷോഭണത്തെ ശക്തമായി എതിര്‍ത്ത രാജഭക്തന്മാരെ ഓര്‍ക്കുന്നു. പക്ഷേ കാലം കാലങ്ങളെ മാറ്റും.


നമ്മുടെ തല തിരിഞ്ഞ വികസന സങ്കല്‍പ്പങ്ങള്‍ നമ്മുടെ ഗ്രാമങ്ങളെ തകര്‍ത്തിരിക്കുന്നു .നമ്മുടെ ഗ്രാമങ്ങളെ ഒരു മാറ്റവും കൂടതെ സംര്ക്ഷിക്കണം എന്നല്ല പറഞ്ഞു വരുന്നത്.വികസനം എങ്ങനെയുളളതായിരിക്കണം എന്നതാണ്.നമ്മുടെ ഗ്രാമങ്ങള്‍ എല്ലാം തന്നെ ഇന്ന് ഉപനഗരങ്ങളായിരിക്കുന്നു.നമ്മുടെ വീട്ടില്‍ നിന്നിറങ്ങിയാല്‍ നഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ എന്നത് വെറും കാടുകളുടെയും വയലുകളുടെയും നഷ്ടപ്പെടലല്ല.മറിച്ച് ഒരു ഗ്രമീണ സംസ്ക്കാരത്തിന്‍റെ തകര്‍ച്ച കൂടിയാണ്.മനുഷ്യത്ത്വത്തിന് വിലയുളളതും അയല്‍പക്കങ്ങളുടെ സജീവ സാനിധ്യം സാമൂഹിക ജീവിതത്തെ പോഷിപ്പിച്ചിരുന്നതുമായ ഗ്രാമ സംസ്ക്കരത്തിനു പകരം ഇന്ന് മതിലുകളാല്‍ മണ്ണിനേയും മനുഷ്യനേയും വേര്‍തിരിച്ച് നിര്‍ത്തുന്നതും മണ്ണില്‍ നിന്ന് പരമാവധി അകന്ന് നില്ക്കുന്ന ഫ്ലാറ്റ് സംസ്ക്കാരവും എന്തും വിനോദമാക്കി മറ്റിക്കളയുന്ന ഉപഭോക്തൃ സംസ്ക്കരവുമാണ്."അറിയാത്തോര്‍ തമ്മിലടിപിടികള്‍അറിയാത്തോര്‍ തമ്മില്‍ പിടിച്ച് പൂട്ടല്‍അറിയാത്തോര്‍ തമ്മിലയല്‍പക്കക്കാര്‍അറിയുന്നോരല്ലാരുമന്ന്യനാട്ടാര്‍........" എന്ന് ഇടശ്ശേരിക്ക് 1950കളിലേ പാടാന്‍ കഴിഞ്ഞത് ഗ്രമസംസക്കാരത്തിന്‍റെ ദൂഷ്യഫലങ്ങളെ മുന്‍കൂട്ടി കാണാനുളള കഴിവ് ഉണ്ടായിരുന്നതിനാലാണ്.ഇന്നു നമുക്ക് നഷ്ടമായിരിക്കുന്നതും പലതും കാണാനുളള കഴിവാണ്."ആര്‍ക്ക് വേണെഡോ നീയീപറയുന്ന ഗ്രാമ സംസ്ക്കാരം" എന്നു നമ്മുടെ യുവാക്കളെ കൊണ്ടു പറയിക്കാന്‍ നഗരസംസ്ക്കാരം വളരേണ്ടത് അത്യവശ്യമായി കാണുന്ന മുതലാളിത്ത്വത്തിന്‍റെ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിരിക്കുന്നു.പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്നപാടങ്ങള്‍ ഇന്ന് പൂപ്പല്‍ പിടിക്കാത്ത നിറങ്ങള്‍ പാറിപ്പറക്കുന്ന കോണ്‍ക്രീറ്റ് പാടങ്ങളായിരിക്കുന്നു. പഴയകാല വയലുകളെ കുളിരണിയിച്ച നാടന്‍ പാട്ടുകള്‍ ഇന്ന് റിയാലിറ്റി ഷോകളുടെ അകത്തളങ്ങളിലെ വയലുകളില്‍ മാത്രം മുഴങ്ങുന്ന ശാസ്ത്രീയഗാനമായി തീര്‍ന്നിരിക്കുന്നു.ഇവയെല്ലാം മാറ്റങ്ങള്‍ക്കതീതമായി നില്ക്കേണ്ടതാണെന്നല്ല പറഞ്ഞു വരുന്നത്.ഈ മാറ്റങ്ങളിലെല്ലാം കാണുന്ന ചതിക്കുഴികളെ നാം തിരിച്ചറിയണമെന്ന് മാത്രമാണ്.ഇന്നത്തെ ഗ്രാമങ്ങള്‍ നമുക്ക് തിന്നാനൊന്നും തരാന്‍ കഴിയാത്തതായിരിക്കുന്നു.അതിനാല്‍ തന്നെ നമുക്ക് നഗരത്തിന്‍റെ സാധ്യതകളും സൌകര്യങ്ങളും വേണം.ചില ഗ്രമീണ നന്മകള്‍ മനുഷ്യത്ത്വത്തിന്‍റെ രൂപത്തിലും ബന്ധങ്ങളുടെ രൂപത്തിലും എന്നും കൂടെയുണ്ടാവാന്‍ നാം ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായിരിക്കുന്നു.ഏത് വിശാല നഗരമധ്യത്തിലും ഇത്തിരി കൊന്നപ്പൂവിന്‍മണവും ഗ്രാമീണതയും നമുക്ക് കാത്തുസൂക്ഷിക്കേണ്ടതുണ്ട്.................................. .

എന്നാലും നമ്മുടെ സ്നേഹവും സംസ്കാരവും കാത്തു സൂക്ഷിക്കണമേ എന്ന് പുതിയ തലമുറയോട് പറയാം . നമുക്കും പ്രാര്‍ത്ഥിക്കാം .. വായിച്ചതിനു നന്ദി .. തെറ്റുകള്‍ പൊറുക്കുമല്ലോ ...

1 comment:

Abey E Mathews said...

Categorised Malayalam Blogroll Aggregator
http://www.ml.cresignsys.com/

*********************************
http://www.hostmeonweb.com
Low cost Web Hosting at Kerala
Contact Us:info@cresignsys.com
*********************************